Sunday, October 19, 2008

എണ്റ്റെ നഷ്ടങ്ങള്‍
ആദ്യമായ്‌ ഞാന്‍ പിറന്നുവീണപ്പോള്‍ നഷ്ടമായത്‌
സുരക്ഷിതമായ മാത്യഗര്‍ഭത്തിണ്റ്റെ ഇരുണ്ട അറയാണ്‌..
പിച്ചവെച്ച്‌ നടന്നുതുടങ്ങിയപ്പോള്‍ നഷ്ടമായത്‌
കരയാന്‍ മാത്രമറിയുന്ന ശൈശവമായിരുന്നു...
പല്ലുകിളുത്തപ്പോള്‍ നഷ്ടമായത്‌
മോണകാട്ടിയുള്ള നിഷ്കളങ്ക പുഞ്ചിരി..
സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നഷ്ടമായത്‌
മുലപ്പാലിണ്റ്റെ നനുത്ത മധുരമായിരുന്നു...
ബാല്യത്തിലേക്ക്‌ ചുവടുവെച്ചപ്പോള്‍ നഷ്ടമായത്‌
മാധുര്യമൂറും ശൈശവ സ്മരണകള്‍...
സ്നേഹത്തിണ്റ്റെ മറവില്‍ ഹ്യദയം മോഷ്ടിക്കപ്പെട്ടപ്പോള്‍
കളവറിയാത്ത ആ ബാല്യവും നഷ്ടമായി...
യൌവ്വനത്തിലേക്ക്‌ ചേക്കേറിയപ്പോള്‍
കളങ്കമില്ലാത്ത സൌഹ്യദവും നഷ്ടമായി...
സ്നേഹിക്കാന്‍ ഞാന്‍ പഠിച്ച്‌ തുടങ്ങിയപ്പോള്‍
നഷ്ടമായത്‌ സ്നേഹം തന്നെയായിരുന്നു.
ദാമ്പത്യത്തിലേക്ക്‌ ചുവടുവെച്ചപ്പോള്‍
നഷ്ടമായത്‌ സമാധാനം നിറഞ്ഞ തമസ്സായിരുന്നു.
ഇനി...
കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ നഷ്ടമാകുന്നത്‌
പ്രായത്തിണ്റ്റെ തിളക്കമായിരിക്കും.
ആഹ്നവും, മദ്ധ്യാഹനവും, സായാഹ്നവും
കഴിയുമ്പോള്‍ നഷ്ടമാകുന്നത്‌ എണ്റ്റെ നിഴലിനെയായിരിക്കും
ഒടുവില്‍... ആ പരാത പാദപതനത്തിന്‌
കാതോര്‍ത്തിരിക്കുമ്പോള്‍
എനിക്ക്‌ എന്നെത്തന്നെ നഷ്ടപ്പെടും.

No comments: