Tuesday, August 18, 2009


ഏവര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ
ഓണാശംസകള്‍

Monday, October 20, 2008






മഴയൊടുക്കിയ വാവുരാത്രിയുടെ നിശ്ശബ്ദതയില്‍
പനിപ്പാട്ട്‌ മൂളുന്ന കരിമ്പടക്കൂട്ടില്‍
ശൈത്യകാലത്തിണ്റ്റെ മുട്ടിവിളികളുമായി
എനിക്ക്‌ നിന്നോട്‌ മാത്രം തോന്നിയിട്ടുള്ള
ആ പ്രണയം,

വീണ്ടും.....വീണ്ടും.....വീണ്ടും.....

ഓര്‍മ്മകകള്‍ക്ക്‌ എന്തു രസമാണ്‌...
പതിവായ്‌ പോവുമെന്‍ കനവിലെ വഴിയില്‍
പനിനീര്‍ദലങ്ങള്‍ വിതറി കുസ്യതിതെന്നല്‍...

തിരകള്‍ മായ്ച്ച കാല്‍പ്പാടുകള്‍ പുനര്‍ജനിക്കാറില്ല.
പൂവില്‍ നിന്നടര്‍ന്നുപോയ ഇതളുകള്‍
വീണ്ടും വിരിയാറില്ല...

ഉരുകിതീെര്‍ന്നുപോയ മെഴുകുതിരികള്
‍വീണ്ടും ജ്വലിക്കാറില്ല....

എന്നാല്‍

കഴിഞ്ഞുപോയ സുന്ദരനിമിഷങ്ങള്‍
ഓര്‍മ്മകളില്‍ വിടരും....



ആത്മാര്‍ഥ സ്നേഹം
ഹ്യദയത്തിണ്റ്റെ താളതന്ത്രികളിലേക്ക്‌
മഞ്ഞുതുള്ളിപോലെ അടര്‍ന്ന് വീഴുന്നു.
മന്ദസമീരണ്റ്റെ ചൂളംവിളി കേട്ടുണരുന്ന പൂങ്കാവനത്തെ
പനിനീര്‍പൂവിണ്റ്റെ മാസ്മരഗന്ധം
കോരിത്തരിപ്പിക്കുന്നപോലെ...
പ്രണയത്തിണ്റ്റെ ആദ്യവസന്തം ഹ്യദയത്തിണ്റ്റെ
അഗാധതലങ്ങളില്‍ എന്നും വീണാതന്ത്രികള്‍ മീട്ടുന്നു.
എണ്റ്റെ പ്രണയത്തിണ്റ്റെ ആദ്യവസന്തമാണു നീ..
സങ്കല്‍പ്പത്തിണ്റ്റെ മഴവില്‍തോണിയില്
‍ആകാശത്തിലൂടെ നമുക്കൊരു യാത്ര പോവണ്ടേ.. ?
നക്ഷത്രമുത്തുകള്‍ തേടിയുള്ള യാത്ര...
മോഹങ്ങളും മോഹഭംഗങ്ങളും വായിച്ച്‌,
പരസ്പരം കെട്ടിപ്പിടിച്ച്‌,
ഒത്തിരിയൊത്തിരി സ്വപ്നങ്ങള്‍ കണ്ട്‌....
അങ്ങിനെയങ്ങനെ......
നിന്നെ മറക്കാനോ, വെറുക്കാനോ,
നിന്നില്‍നിന്നിനി അകന്നുപോകാനോ
ഈ ജന്‍മം എനിക്കിനി കഴിയുമോ.... ?
മറക്കാന്‍ ശ്രമിക്കവേ പിന്നെയും
എന്നോര്‍മകളില്‍ നീ ചേക്കേറുന്നു.
നിന്നിലേക്ക്‌ മാാത്രമായെന്‍
മനസ്സെത്തിനില്‍ക്കുന്നു.
മുത്തേ...
ഓര്‍മകളൊക്കെയും ജലപുഷ്പങ്ങളാണെങ്കിലും
നേരിന്‍ നിറവില്‍ നീയെനിക്കമ്യതാണ്‌.
അറിയുമോ നിനക്ക്‌... ?

നീയെണ്റ്റെ വേനല്‍മഴകൂടിയാണ്‌.

കാരുണ്യത്തിണ്റ്റെ, സ്നേഹത്തിണ്റ്റെ
പ്രതീക്ഷകളും സ്വപ്നങ്ങളും മനസ്സിലേക്കെറിയുന്ന
എണ്റ്റെ പ്രിയപ്പെട്ട വേനല്‍ മഴ.
നിനക്കുവേണ്ടിയാണ്‌ ഞാന്‍ ജീവിക്കുന്നത്‌.
നിണ്റ്റെയാ സ്നേഹവും
അലസഭാവത്തില്‍ തള്ളിക്കളയുന്നതുപോലെ തോന്നുമെങ്കിലും
എണ്റ്റെ വാക്കുകള്‍ നെഞ്ചിലേറ്റുന്നുവെന്ന്
തോന്നിപ്പിക്കുന്ന തരത്തിലുള്ള കരുതലും
എണ്റ്റെ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നു...
നിണ്റ്റെ കാല്‍ചുവട്ടിലെ മണല്‍തരിയാക്കി
എന്നെ മാറ്റുന്നതും അതൊക്കെതന്നെയാവാം.

എണ്റ്റെ നെഞ്ചിലെവിടെയോ ഒരു നീറ്റല്‍ അനുഭവപ്പെടുന്നു.
ഒരു കണ്ണുനീര്‍ത്തുള്ളി പൊഴിയുന്നു.
കാലത്തിണ്റ്റെ വഴികളില്‍ നമ്മുടെ നല്ല ദിനങ്ങള്‍
നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌....

ഒരികലും തിരികെ ലഭിക്കില്ലെന്ന് ഉറപ്പുള്ളവ...

വേദന നിറഞ്ഞതും അല്ലാത്തതുമായ
അനുഭവങ്ങളുടേയും തിരിച്ചറിവുകളുടേയും
ഭാവപ്പകര്‍ച്ചകളില്‍ എണ്റ്റെ ഏേകാന്തതകളില്
അഭയം ശാന്തമായി.


ഞാനെണ്റ്റെ മണ്‍ചെരാതില്‍ എണ്ണനിറച്ച്‌ കാത്തിരുന്നത്‌
നിനക്ക്‌ വേണ്ടിയായിരുന്നു.
ഒരു പൊന്‍ വെളിച്ചമായി നീ വരുകയും ചെയ്തു.
വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഞാനില്ലാതെയായാലും
നിറം മങ്ങിത്തുടങ്ങിയ പുസ്തകത്താളുകളില്‍
ഞാനെഴുതിയ അക്ഷരങ്ങള്‍ നീ
കണ്ടില്ലെന്നു നടിക്കരുത്‌.

എണ്റ്റെ നഖം കോറിയ താളുകളില്‍ കണ്ണീരുപ്പ്‌ പടര്‍ന്നതും....

എന്നില്‍നിന്ന് നീ കടംകൊണ്ട സ്വപ്നങ്ങളൊന്നും
ഇനിയെനിക്ക്‌ തിരികെ വേണ്ട..
എല്ലാം നിനക്കുമാത്രമുള്ളതാണ്‌.
ഇനിയെന്നെ കാണാതിരിക്കുവാന്‍ നീ
നിണ്റ്റെ കണ്ണുകള്‍ ഇറുകെയടച്ചാലും
ഞാന്‍ പിടയില്ല.
നിണ്റ്റെ കണ്ണിലെ തിരയിളക്കത്തില്‍
എത്രയോ മുന്‍പേമുങ്ങിപ്പിടിച്ച്‌
മരിച്ചുപോയവളാണ്‌ ഞാന്‍.
നിനക്കായ്‌ മാത്രം സ്പന്ദിച്ചയെണ്റ്റെ
ഹ്യദയമിടിപ്പുകള്‍
നിശ്ചലമാകുന്നയാ ദിനം ഒരുപക്ഷേ
നീയെന്നരുകില്‍ വരുമായിരിക്കും.

പൊഴിഞ്ഞു പോയ പ്രണയത്തിണ്റ്റെ
മറഞ്ഞുപോയ ഓര്‍മ്മകളില്‍
നിണ്റ്റെ കണ്ണുകള്‍ ഈറനണിഞ്ഞാല്‍,

ആ കണ്ണുനീര്‍ത്തുള്ളിക്കെന്നെ
പുനറ്‍ജീവിപ്പിക്കാനായാല്‍

ഞാന്‍ വിശ്വസിച്ചേക്കാം,
നീയെന്നെ സ്നേഹിച്ചിരുന്നെന്ന്....
എണ്റ്റെ പ്രിയപ്പെട്ടവന്‌...
പൂത്തു നില്‍ക്കുന്ന വാകകള്‍ പൊന്നിന്‍
പൂക്കള്‍ വീഴ്ത്തുന്ന സായാഹ്നം
നോക്കി ഞാന്‍ നിണ്റ്റെ കണ്‍കളിലെന്നെ
പേര്‍ത്തും കണ്ടങ്ങിരിക്കവേ
സ്നേഹമെന്ന വികരത്തിന്‍ ലോല-
ഭാവങ്ങള്‍ നിന്നില്‍ കണ്ടു ഞാന്‍.
സ്നേഹമെന്നാല്‍ മനസ്സാകും വേണു-
മൂളും നാദമെന്നറിഞ്ഞു ഞാന്‍..
നേര്‍ത്ത തൂവിരല്‍തുമ്പിനാലെണ്റ്റെ
നേത്രാംബു തൊട്ടെടുത്തു നീ..
എന്നെ ചുറ്റിവരിഞ്ഞുകൊണ്ടൊരു,
ചുംബനം തന്നു നീ നെറ്റിമേല്‍..
ആര്‍ദ്രമാം നിണ്റ്റെ കണ്ണുകള്‍
പ്രേമാര്‍ദ്രമായെന്തോ എന്നൊട്‌ ചൊല്ലവേ,
പ്രിയതമാ നിണ്റ്റെ സ്നേഹത്തെക്കാളീ
ലോകത്തൊന്നില്ലെന്നറിഞ്ഞു ഞാന്‍...
നിഴല്‍
വെളിച്ചമസ്തമിച്ചു ഞാനൊരു-
തളര്‍ന്ന നിഴലായ്‌ നിലം പതിച്ചു
നിഴലിനു ജീവനുണ്ടോ... ?
നാഡീ സ്പന്ദനമുണ്ടോ.. ?
നിഴലിനു ഹ്യദയമുണ്ടോ... ?
മരണത്തിനപ്പുറം ജീവനുണ്ടോ... ?
ഒരു പുനര്‍ജന്‍മമുണ്ടോ.. ?
ഉണ്ടെങ്കില്‍....
വീണ്ടും ഉദിക്കും വെളിച്ചമേ.... ,
കണ്ടാല്‍ അറിയുമോ നീ നിന്‍ നിഴലിനെ... ?
എണ്റ്റെ കിനാക്കള്‍
പറന്നു പോയെങ്ങോ..
ദേശാടനം തേടുന്ന
ദേശാടനക്കിളികളായ്‌...

എണ്റ്റെ ജീവണ്റ്റെ സ്പര്‍ശം
അകന്നു പോയെങ്ങോ,
തീരം തേടിയലയുന്ന തിരമാലയായ്‌..

നിനക്ക്‌ മാത്രമായി ഞാന്‍
കാത്തുവെച്ചൊരെന്‍
മണിച്ചെപ്പിലൊളിപ്പിച്ച
സ്നേഹത്തിന്‍ പാനപാത്രം..
നിന്‍ പ്രേമചഷകമിന്നെങ്ങു പോയ്‌
എണ്റ്റെ കൈക്കുമ്പിളില്‍
തുളുമ്പും നിന്‍ അശ്രുകണങ്ങളില്‍
ഞാന്‍ കാണും നിനവുകളെല്ലാം
അലിഞ്ഞലിഞ്ഞു പോയ്‌...

ഇന്ന്....

ശൂന്യം അരങ്ങും അണിയറയും
മറയും യവനികക്കുള്ളില്
‍നേര്‍ത്ത ഗദ്ഗദതേങ്ങലായ്‌..
മനം നൊന്ത്‌ പിടയും
ചിറകു കരിഞ്ഞൊരു ചിത്രശലഭമാണിന്നു ഞാന്‍....
മനസ്സിലെ കണ്ണന്‍
അനന്തയാമങ്ങള്‍ അനാദിസാഗരം
അടിഞ്ഞ ശംഖിലെന്‍ വിളര്‍ത്ത മാനസം
"അമ്മേ" യെന്നൊരിളം കുഞ്ഞിന്‍ വിളി-
യെന്നുള്‍ക്കാതില്‍ നേര്‍ത്ത്‌ നേര്‍ത്തണയുന്നു..
നെഞ്ചിലെ വാത്സല്യതേനുകളത്രയും
തുമ്പപൂവുകളായി വിരിയുന്നു.
"കണ്ണാ" എന്നു വിളിക്കുവാരികി-
ലണച്ചാ കണ്ണിലൊരുമ്മ കൊടുക്കുവാന്‍
സങ്കല്‍പ്പത്തിന്‍ പീലികള്‍ ചെമ്പന്‍-
തലമുടിയില്‍ തിരുകിയാ പുഞ്ചിരികാണുവാന്‍
ഒറ്റപ്പെടലിണ്റ്റെ പുഴകളീല്‍ കണ്ണാ
പച്ചത്തുരുത്തായ്‌ നീ വരുന്നതും കാത്തമ്മ
പാലും വെണ്ണയുമില്ലാതുള്ളിലെ
മണ്‍കലമൊക്കെയൊഴിഞ്ഞു കിടപ്പൂ...
വരിക"കുഞ്ഞേയെന്‍ ദുരിതയാമങ്ങളില്‍
ഒരു മണ്‍ചെരാതിണ്റ്റെ വ്രണിതപ്രകാശമായ്‌
ഇരുളിണ്റ്റെ മുനയൊടിച്ചീയമ്മതന്‍ നെഞ്ചില്‍
നിഴലുപോല്‍മാറാതെയനുയാത്ര ചെയ്യുവാന്‍
മനസ്സിലെന്‍ കണ്ണന്‍ പാറിനടക്കവേ
പൈതല്‍ വേറെന്തിനു വെറുതെ-
യെന്നൊരു പൂന്താനചോദ്യമെന്നുളില്‍
മധുക്കും നൊമ്പരമായ്‌ മാറിടുമ്പോഴും
നിന്നമ്മ മൌനിയാവുന്നു.
ഈയമ്മതന്‍ മൌനം...
മൂടല്‍മഞ്ഞിനു മുകളിലെ കവിതയാവുന്നു
ലാസ്യമാകാത്ത അവ്യക്തതകള്‍
ആത്മത്യാഗത്തിണ്റ്റെ വ്യക്തതയാകുവാന്‍
ആര്‍ദ്രനായെന്‍ കണ്ണാ
നീയെന്നില്‍ പുനര്‍ജനിക്കില്ലേ.... ?

Sunday, October 19, 2008

കാത്തിരിപ്പ്‌
ഈ നീണ്ട പാതയിലീ മരച്ചോലയി-
ലാരോ വരാനായി കാത്തിരിക്കുമ്പോഴും
ആരും വരാനില്ല, ആകെ വരണ്ടൊരു-
കാറ്റുമാത്രം വന്നെന്നെനോക്കി കടക്കയാം
വേനല്‍, മഴ, മഞ്ഞു കാലങ്ങളിങ്ങനെ
കണ്‍മുന്നിലൂടെ പിടഞ്ഞകലുമ്പോഴും
തുമ്പികള്‍ ഗന്ധര്‍വകിന്നര ഗായകര്‍
ആകാശമാര്‍ഗ്ഗേ മുഴക്കുന്ന ദുന്ദുഭി-
നാദങ്ങള്‍ കാതില്‍ വീണേതോ പുരാതന
രാജവരവേല്‍പ്പിന്നീണങ്ങളാകവേ
ആരോ വരും വന്നു ഹ്യത്തിലേക്കിത്തിരി
പൂമണം കോരിച്ചൊരിയുമെന്നോര്‍ക്കിലും
പിന്നെയും കാത്തിരുന്നേകാന്തതയിലേ-
ക്കാഴത്തില്‍ വേരാഴ്തുമോര്‍മ്മയാകുന്നു ഞാന്‍
നിലാവിനൊപ്പം

തളര്‍ന്ന മിഴികളുമായുറങ്ങാന്‍
കഴിയാതെ തേങ്ങുന്ന രാവുകളില്‍
കാരുണ്യസ്പര്‍ശവുമായെന്‍ നിലാവേ,
നീയെന്നിലലിയുകയായിരുന്നോ... ?
മേഘങ്ങള്‍ പോലെ നീയെണ്റ്റെയുള്ളില്‍
സ്വപ്നങ്ങളായ്‌ വന്നു പെയ്തിടുമ്പോള്‍
തടവറയ്ക്കുള്ളില്‍ ഞാനേകയായി
ഉഴലുകയാണെന്നും നിന്നോടൊപ്പം...
എണ്റ്റെ നഷ്ടങ്ങള്‍
ആദ്യമായ്‌ ഞാന്‍ പിറന്നുവീണപ്പോള്‍ നഷ്ടമായത്‌
സുരക്ഷിതമായ മാത്യഗര്‍ഭത്തിണ്റ്റെ ഇരുണ്ട അറയാണ്‌..
പിച്ചവെച്ച്‌ നടന്നുതുടങ്ങിയപ്പോള്‍ നഷ്ടമായത്‌
കരയാന്‍ മാത്രമറിയുന്ന ശൈശവമായിരുന്നു...
പല്ലുകിളുത്തപ്പോള്‍ നഷ്ടമായത്‌
മോണകാട്ടിയുള്ള നിഷ്കളങ്ക പുഞ്ചിരി..
സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നഷ്ടമായത്‌
മുലപ്പാലിണ്റ്റെ നനുത്ത മധുരമായിരുന്നു...
ബാല്യത്തിലേക്ക്‌ ചുവടുവെച്ചപ്പോള്‍ നഷ്ടമായത്‌
മാധുര്യമൂറും ശൈശവ സ്മരണകള്‍...
സ്നേഹത്തിണ്റ്റെ മറവില്‍ ഹ്യദയം മോഷ്ടിക്കപ്പെട്ടപ്പോള്‍
കളവറിയാത്ത ആ ബാല്യവും നഷ്ടമായി...
യൌവ്വനത്തിലേക്ക്‌ ചേക്കേറിയപ്പോള്‍
കളങ്കമില്ലാത്ത സൌഹ്യദവും നഷ്ടമായി...
സ്നേഹിക്കാന്‍ ഞാന്‍ പഠിച്ച്‌ തുടങ്ങിയപ്പോള്‍
നഷ്ടമായത്‌ സ്നേഹം തന്നെയായിരുന്നു.
ദാമ്പത്യത്തിലേക്ക്‌ ചുവടുവെച്ചപ്പോള്‍
നഷ്ടമായത്‌ സമാധാനം നിറഞ്ഞ തമസ്സായിരുന്നു.
ഇനി...
കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ നഷ്ടമാകുന്നത്‌
പ്രായത്തിണ്റ്റെ തിളക്കമായിരിക്കും.
ആഹ്നവും, മദ്ധ്യാഹനവും, സായാഹ്നവും
കഴിയുമ്പോള്‍ നഷ്ടമാകുന്നത്‌ എണ്റ്റെ നിഴലിനെയായിരിക്കും
ഒടുവില്‍... ആ പരാത പാദപതനത്തിന്‌
കാതോര്‍ത്തിരിക്കുമ്പോള്‍
എനിക്ക്‌ എന്നെത്തന്നെ നഷ്ടപ്പെടും.
ആകാശത്തോളം ദൂരത്തില്‍
കാലപ്പഴക്കത്തില്‍ വഴിയറിയാതെ മനസ്സിന്‌
വീണ്ടുമെന്തൊക്കെയോ സംഭവിക്കുന്നു.
നീ എനിക്ക്‌ മാത്രമായുള്ളതാണെന്ന്
ആത്മാര്‍ഥമായും ഞാന്‍ തിരിച്ചറിയുകയാണ്‌...
പറയാതെ പോയ,
അല്ലെങ്കില്‍ പറയാനാവാതെ പോയ
എണ്റ്റെ മനസ്സാണ്‌ നീ...
സ്വപ്നങ്ങളെ സ്നേഹിച്ചിരുന്ന എണ്റ്റെ
ജീവിതത്തിലേക്ക്‌കടന്നുവന്ന മറ്റൊരു സ്നേഹസ്വപ്നം.
ഇനിയൊരിക്കലും ഒരു പാഴ്കിനാവായി
മാറാന്‍ നിനക്ക്‌ കഴിയില്ല.
ദിനരാത്രങ്ങളില്‍ വിരുന്നുവന്നിരുന്ന
നിണ്റ്റെയോര്‍മകള്‍ ആദ്യമാദ്യം
ഒരു ഇളംതെന്നലായാണ്‌ എണ്റ്റെ ജീവനിലേക്ക്‌ വീശിയത്‌.
പിന്നെ നീ മെല്ലെ ഒരു കൊടുങ്കാറ്റായി മാറുകയായിരുന്നു.
നിലാവുള്ള രാത്രികളില്‍
നനുത്ത കുളിരായ്‌,
പൊഴിയുന്ന മഞ്ഞായ്‌,
നേര്‍ത്ത മഴയായ്‌,
ഗസലിണ്റ്റെ ഈണമായ്‌,
നീയെന്നരികില്‍ ഒഴുകിയെത്തും,
ഞാന്‍പോലുമറിയാതെ.....
കൊഴിഞ്ഞുവീഴുന്ന ഓരോ നിമിഷങ്ങളിലും
ഒരുചെറുമഞ്ഞ്‌ പുഷ്പത്തെപോലെ
നീയെനിക്കുതന്ന നിറമുള്ള ഓര്‍മകള്‍
വിരഹത്തിണ്റ്റെ വേദനയും,
വിധിയുടെ വേര്‍പ്പാടും എന്നില്‍ വന്നുതട്ടിയിട്ടും
എന്നുള്ളില്‍ മായാതെ നില്‍ക്കുന്നു.
നീയെനിക്കുമാത്രം വിരിഞ്ഞ പൂവാണ്‌.
എണ്റ്റെ മനസ്സിലെ കുഞ്ഞു മന്ദാരം.
ഇതളുകളായോ, കണ്ണുനീരായോ
എന്നില്‍നിന്ന് പൊഴിഞ്ഞുപോകാന്‍നിന്നെ ഞാനനുവദിക്കില്ല.